S
(Top Row – L to R) – AT Thomas (Late), P Mathew Cherian (Late)
(Bottom Row – L to R) – CG Thomas (Late), Jacob Samuel Modayil
ഓൾ സെയിന്റ്സ് സി. എസ്. ഐ. മലയാളം കോൺഗ്രിഗേഷൻ – ഒരു അവലോകനം
കോയമ്പത്തൂർ പട്ടണത്തിൽ ഉള്ള മലയാളി ക്രിസ്തിയ സമൂഹത്തിലെ ഒരു പ്രധാന കണ്ണിയാണ് സി. എസ്. ഐ. സഭവിശ്വാസികൾ. കത്തോലിക്ക, ഓർത്തഡോൿസ്, മാർത്തോമാ വിശ്വസികൾക്കെല്ലാം സ്വന്തം ദേവാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ട്. എന്നാൽ തലമുറകളായി ഇവിടെ തങ്ങളുടെ ഔദ്ദ്യോഗിക പദവികളിലും വിദ്യഭ്യാസആവശ്യങ്ങൾക്കുമായി താമസിച്ചു പോരുന്ന അനേകം മലയാളം സി. എസ്. ഐ. വിശ്വാസികൾക്ക് തങ്ങളുടെ ആത്മീയആവശ്യങ്ങൾക്കും വിശുദ്ധ സംസർഗ ശിശ്രുഷക്കും മറ്റും ഇതര സഭകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഈ കുറവ്പരിഹരിക്കുന്നതിനായി ഇവിടെ സ്ഥിരതാമസക്കാരായിരുന്ന M/s A. T. Thomas Ambat, Jacob Samuel Modayil, P. Mathew Cherian, C. G. Thomas Ambat എന്നിവർ 1992 ൽ ഇവിടെ ആരാധന തുടങ്ങുവാൻ വേണ്ട സത്വര നടപടികൾ സ്വീകരിച്ചു. ഈ അവസരത്തിൽ മറ്റു സി. എസ്. ഐ. വിശ്വാസികളുമായി ബന്ധപ്പെടുകയും അവരെ എല്ലാവരെയും കൂട്ടി വരുത്തി ഒരു മീറ്റിംഗ് 1993 ജൂലൈ ൽ നടത്തപെടുകയും ചെയ്തു. സ്ഥാപക അംഗങ്ങൾ കൂടാതെ M/s. A. T. Nainan, V. T. Thomas, M A Oommen, Dr. Benjamin George, Dr. Oommen Mani എന്നിവർ ചേർന്ന് ഒരു കമ്മിറ്റി രൂപികരിച്ചു. Sri A T Thomas നെ ഔദിയോഗിഗ കൺവീനർ ആയും കോഓഡിനേറ്റർ ആയും തിരഞ്ഞെടുത്തു. ആദ്യ സംഭാവനയായി Rs. 500/- ഡോ. ബെഞ്ചമിൻ ജോർജ് തന്നു സഭയുടെ നടത്തിപ്പിനായി ഒരു ഫണ്ട് രൂപീകരിച്ചു.
അന്നത്തെ മധ്യ കേരള ഡയോസിസ് ബിഷപ്പ് ആയിരുന്ന Rt. Rev. സാം മാത്യു തിരുമേനിയിൽ നിന്നും ഉപദേശവും നേതൃത്വവും സ്വീകരിച്ചു. കോയമ്പത്തൂർ ബിഷപ്പ് ആയിരുന്ന Rt. Rev. വില്യം മോസസ് തിരുമേനിയും വേണ്ട എല്ലാ സഹകരണവും നിർദേശവും തന്നു ഞങളെ പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ടനടപടികൾ ആരംഭിക്കുവാൻ നിർദേശിക്കുകയും ചെയ്തു.
അന്ന് ബാംഗ്ലൂർ ൽ വികാരിയായിരുന്ന Rev. തോമസ് കെ. ഉമ്മൻ (1993-1994) എല്ലാ മാസത്തിലും ഒരു ഞായറാഴ്ച വന്നു ആരാധന നടത്തുവാൻ സാം മാത്യു തിരുമേനി ഏർപ്പാട് ചെയ്തു.
ഇതിനു മുന്നോടി ആയി ഒരു വീട്പ്രാർത്ഥന 11 ഡിസംബർ 1993 ശനിയാഴ്ച Sri A. T. Nainan ന്റ്റെ വസതിയിൽ തോമസ് കെ. ഉമ്മൻ അച്ചൻറ്റെ നേതൃത്വത്തിൽ നടത്തി. ആദ്യ വിശുദ്ധ സംസർഗ ശ്രിശൂഷ ഓൾ സോൾസ് പള്ളിയിൽ Rt. Rev. വില്യം മോസസ് തിരുമേനി യുടെ മുഖ്യ കാർമ്മികത്വത്തിലും Rev. തോമസ് കെ. ഉമ്മൻ അച്ചൻന്റെ സഹകാര്മികത്വത്തിലും നടത്തപ്പെട്ടു. അങ്ങനെ നമ്മുടെ ചിരകാലാഭിലാഷം 12 ഡിസംബർ 1993 ൽ സാക്ഷാത്കരിക്കപ്പെട്ടു. ഈ ക്രമീകരണം 1994 ഏപ്രിൽ മാസാവസാനം വരെ ഉള്ള എല്ലാ രണ്ടാം ഞായറാഴ്ചകളിലും നടത്തി വന്നിരുന്നു. ആരാധനയുടെ ഒരു മുഖ്യ ഘടകം ആയ ഗായക സംഘത്തിന് ശ്രീ. ഉമേഷ് ജോർജ് ആരംഭം മുതൽ നേതൃത്ത്വം നൽകി. ശ്രീമതി. രാജമ്മ തോമസ് സൺഡേ സ്കൂൾ ആരംഭിക്കുന്നതിലേക്കു വേണ്ട നേതൃത്വം നൽകി. വിവിധ സംഘടനകളായ Women’s Fellowship, Youth Fellowship, Senior Citizen’s Fellowship എന്നിവയുടെ പ്രവർത്തനങ്ങളും ആരംഭിച്ചു. ക്രെമേണ ഫാസ്റ്റിംഗ്പ്രയർ, ബൈബിൾ സ്റ്റഡി മുതലായവ ആരംഭിച്ചു.
1994 മെയ് മാസം മുതൽ സ്ഥിരമായി ആരാധന നടത്തുവാൻ തീരുമാനിക്കുകയും ഒരു പാർസെനേജ് വാടകക്ക് എടുക്കുകയും ചെയ്തു. അപ്രകാരം Rev ജേക്കബ് ഇടിക്കുളയെ (1994 -1995) സ്ഥിരം പട്ടക്കാരനായി മഹായിടവക നിയമിച്ചു. അങ്ങനെ ഇരിക്കെ ഓൾ സോൾസ് പള്ളിയിൽ ആരാധന തുടർന്ന് നടത്തുവാൻ അനുവാദം കിട്ടാതാവുകയും ആരാധനക്ക് ഒരു ഇടം കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുകയും ചെയ്തു. ഓരോ ഞായറാഴ്ചയും വിവിധ സ്കൂളുകളും, ഹാളുകളും, പള്ളികളും ആരാധന നടത്തുവാൻ ആശ്രയിക്കേണ്ടി വന്നു. ഇതിനെ തുടർന്ന് Rev വില്യം എബ്രഹാം (1995 -1997) വന്നു ഇവിടുത്തെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും നമ്മൾക്കു സ്വന്ത മായി ഒരു ആലയം നിർമിക്കുവാൻ ത്രീവമായി പരിശ്രമിക്കുകയും ചെയ്തു, അപ്രതീക്ഷിതമായി രണ്ടു സഭ അംഗങ്ങൾ മരണപ്പെട്ടപ്പോൾ സി. എസ്. ഐ. സെമിത്തേരിയിൽ അടക്കം ചെയുവാൻ അനുവാദം കിട്ടാതെ പോത്തന്നൂർ ഉള്ള റെയിൽവേ സെമിത്തേരിയിൽ അടക്കം ചെയ്യേണ്ടി വന്നു.
ഒരു ദേവാലത്തിനായി 1995 ൽ 35 സെന്റ്റ് സ്ഥലം All Saints’ സി. എസ്. ഐ. മലയാളം കോൺഗ്രിഗേഷൻ എന്ന പേരിൽ വാങ്ങി രജിസ്റ്റർ ചെയ്തു. അവിടെ ഒരു ചെറിയ ചാപ്പൽ 1995 ഡിസംബർ 18 നു മധ്യ കേരള ഡയോസിസ് ബിഷപ്പ് Rt Rev. സാം മാത്യു തിരുമേനിയുടെയും കോയമ്പത്തൂർ ബിഷപ്പ് Rt Rev. വില്യം മോസസ് തിരുമേനിയുടെയും കാർമികത്വത്തിൽ കൂദാശ നടത്തപ്പെട്ടു. വില്യം എബ്രഹാം അച്ചനും കമ്മിറ്റി അംഗങ്ങളും വേണ്ട നേതൃത്വം കൊടുത്തു.
Rev സജി ചെറിയാൻ (1997-2001) വാർഷിക കൺവെൻഷൻ ആരഭിക്കുന്നതിലേക്കു വേണ്ടിയ നടപടികൾതുടങ്ങി. ഒരു സെമിത്തേരി നമ്മുടെതായി വേണമെന്നുള്ള ആവശ്യം ഒരു അത്യവശ്യമായി മാറുകയും ചെയ്തു. ജോസഫ് തോമസ് അച്ചൻ (2001-2005) ചാർജ് എടുക്കുകയും സഭയുടെ വിവിധ ആവശ്യ്ങ്ങൾക്കായി തീവ്രമായി പ്രവർത്തിക്കുകയും സഭാ ജനങളുടെ സഹകരണം ആർജിക്കുകയും ചെയ്തു. എല്ലാ വർഷവും ഒരു ഫാമിലി റിട്രീറ്റ് ഒക്ടോബർ 2 നു നടത്തുവാൻ അച്ചൻ ക്രമീകരങ്ങൾ ചെയ്തു. കോയമ്പത്തൂരിൽ ഉള്ള വിവിധ സഭകൾ ഒന്നിച്ചുകൂടിയ എക്ക്യൂമിനിക്കൽ കൂട്ടായ്മയിൽ ചേർന്ന് പ്രവർത്തിക്കുവാനും അച്ചൻ നേതൃത്വം നൽകി. സെമിത്തേരിക്കായി 25 സെന്റ്റ് സ്ഥലം വാങ്ങുന്നതിലേക്കു എല്ലാ സഭാ അംഗങ്ങളുടെയും വിശേഷാൽ സ്ഥാപക അംഗങ്ങൾ കൂടാതെ M/s എ. ടി. നൈനാൻ, പി. ഐ. ജോസഫ്, വി. ടി. തോമസ്, എ. വി. വർക്കി ലെഫ്റ്. ചാണ്ടി മുതലായവരുടെ സഹകരണവും ഉണ്ടായി. ജില്ലാ കളക്ടറുടെ എല്ലാ അനുവാദങ്ങളും ലഭിച്ചിരുന്നു എങ്കിലും സെമിത്തേരിക്കയായി വാങ്ങിയ സ്ഥലം ഉപയോഗപ്പെടുത്തുവാൻ ബുദ്ധിമുട്ട് ഏർപ്പെട്ടു. ഈ എതിർപ്പുകൾ വളരെ ശക്തമായി മുൻ നിരയിൽ നിന്ന് വില്യം റോബർട്ട് , സക്കിർ സക്കറിയാ. ഐ ജേക്കബ്, ജേക്കബ് ശാമുവേൽ മോടയിൽ, മാത്യു ചെറിയാൻ, പ്രശാന്ത് ജേക്കബ് എന്നിവർ നേരിട്ടു. കൂടാതെ ശ്രീ. പളനി സാമി എന്ന ഒരു ഹൈന്ദവ സഹോദരൻറ്റെ സഹകരണം വളരെ സ്തുതര്ഹിയമായിരുന്നു.
സഭക്കായി വാങ്ങിയ സ്ഥലങ്ങൾ കൈവിട്ടു പോകാതിരിക്കാൻ മധ്യ കേരള ഡിയോസിസിന്റെ ഉപദേശപ്രകാരവും പൂർണസഹകരണത്തോടും കൂടി വിദക്ത നിയമോപദേശത്തിൻറ്റെ വെളിച്ചത്തിൽ All Saints’ സി. എസ്. ഐ. മലയാളം കോൺഗ്രിഗേഷൻ ചാരിറ്റബിൾ ട്രസ്റ്റ് 4-6-2002 ൽ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യ്തു പ്രവർത്തനം ആരംഭിച്ചു. പതിനൊന്നു പേർ അടങ്ങുന്ന ട്രസ്റ്റിമാരിൽ മധ്യ കേരള ഡയോസിസ് ബിഷപ്പ് Chiarman ആയും ,മധ്യ കേരള ഡയോസിസ് സ്സെക്രട്ടറി, ട്രഷറർ, ലേസെക്രട്ടറി, ഇടവകവികാരി, ബിഷപ്പ്നോമിനേറ്റ്ചെയ്യുന്ന മറ്റുരണ്ടുപേ ര്കൂടാതെ പള്ളികമ്മിറ്റിയിൽനിന്നും നാലു അംഗങ്ങളും ഉൾപ്പെടുന്നു. ഈ ട്രസ്റ്റ്പള്ളിയുടെ ഭാഗമാവുകയും താല്പര്യമുള്ള ഇടവക അംഗങ്ങൾക്ക് ട്രസ്റ്റിൽ അംഗങ്ങൾ ആകുവാനും ഇടയായി. ഇടവകയുടെ സെക്രട്ടറിയും ട്രഷറർഉം, ട്രസ്റ്റ് സെക്രട്ടറിയും ട്രസ്റ്റ്ട്രഷറർയുമായി പ്രവർത്തിച്ചു. ഈ ട്രസ്റ്റിൻറ്റെ സാമൂഹിക പ്രവർത്തനങ്ങൾക്കായി രത്തിനപുരി മിഷൻ എന്നപേരിൽ ഒരു മിഷൻ ഫീൽഡ് മദ്ധ്യ കേരള ബിഷപ്പ് തോമസ് ശാമുവേൽ തിരുമേനി ഉൽഘാടനം ചെയ്തു.
ഇടവക വികാരിക്ക് താമസിക്കുവാൻ ഒരു പർസോനാജ് ടി, വി, എസ് നഗർ കാവുണ്ടംപാളയം റോഡ് അരികിൽ 6 സെനറ്റ് സ്ഥലവും ഒരു വീടും വാങ്ങുവാൻ സാധിച്ചു. ഇതിലേക്ക് എല്ലാ ഇടവക ജനങ്ങളുടെയും സഹായ സഹകരണം ഉണ്ടായിരുന്നു എന്നുള്ളത് എടുത്തു പറയത്തക്ക വസ്തുതയാണ്.
അലക്സ് P ഉമ്മൻ അച്ചൻ (2005 -2007) സ്ഥാനം ഏറ്റെടുത്ത ശേഷം കൂട്ടായ്മ കൂടുതൽ ശക്തമായി. അതെ തുടർന്ന്ട് അനൂപ് ജോർജ് അച്ചൻ (2007 -2010) പുതിയ ദേവാലയത്തിൻറ്റെ ആവശ്യത്തെപറ്റിയുള്ള ചിന്ത ആരംഭിക്കുകയും പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. അടുത്തതായി വന്ന സുനിൽ രാജ് ഫിലിപ്പ് അച്ചൻറ്റെ (2010-2011) പ്രവർത്തനവും അഭിലഷണീയമായിരുന്നു. സുനിൽ അച്ചൻ ദശാംശഅർപ്പണം ആരംഭിക്കുന്നതില്ക്കു സഭയെ നയിച്ചു. എല്ലാ സഭാ ജനങ്ങളും ജ്ഞാനനിക്ഷേഭം മാസികയുടെ വരിക്കാരാകുവാൻ അച്ചൻ വഴി ഒരുക്കി. Rev. വർക്കി തോമസ് (2011 -2012) അച്ചന്റെ മേൽനോട്ടത്തിൽ ബ്രദർ റെനി പുന്നൻ (2011-2012) വളരെ ഭംഗിയായി തൻറ്റെ വേല നടത്തി വന്നു. അദ്ദേഹം ഒരു നല്ല സന്ഘാടകനും ആത്മീയ പ്രഭാഷകനും ആയിരുന്നു. ഏരിയ പ്രയർ, വി. ബി. എസ് മുതലായവ റെനി സാർ ആരംഭിച്ചു. അടുത്തതായി ജോൺസൻ അലക്സാണ്ടർ അച്ചൻ (2012-2016) ചുമതല ഏറ്റെടുക്കുകയും സഭയുടെ കാര്യങ്ങള്ക്ക് വേണ്ട നേതൃത്വം നൽകുകയും ചെയ്തത് അഭിനന്ദനീയവും ആണ്.
ഇതോടൊപ്പം മധ്യ കേരള ഡയോസിസ് ബൈ സെന്റ്റിനറി ആഘോഷങ്ങളുടെ ഭാഗമായി കാരുണ്യ യൂണിവേസിറ്റിയുടെ അടുത്തായി ഒരു സ്റ്റുഡന്റസ് സെന്ററും St. Thomas ചാപ്പലും ആരംഭിക്കുവാൻ 7.5 സെന്റ്റ് സ്ഥലം വാങ്ങുകയും ശിശ്രുഷ ആരംഭിക്കുകയും ചെയ്തു. എല്ലാ ഞായറാഴ്ചയും അവിടെ വിദ്യാർത്ഥിക്കൾക്കായി ആരാധന നടത്തിക്കൊണ്ടിരിക്കുന്നു.
ഇതോടൊപ്പം നമ്മുടെ പള്ളിപുതുക്കി പണിയുവാൻ ശ്രമങ്ങൾ ത്വരിതപ്പെടുത്തി. ലെവിൻ കോശി മല്ലശ്ശേരിൽ അച്ചൻ (2016-2017) ചുമതല ഏറ്റെടുത്തതിനുശേഷം സ്റുഡന്റ്റ്’ സ്സെന്ററിന്റെയും ചാപ്പലിന്റെയും പണി പൂർത്തീകരിക്കുകയും മധ്യ കേരള ബിഷോപ്പും ഡെപ്യൂട്ടി മോഡറേറ്ററുമായ തോമസ് കെ. ഉമ്മൻ തിരുമേനിയുടെയും കോയമ്പത്തൂർ ബിഷപ്പ് തിമോത്തിരവിന്ദറിന്റെയും കാർമികത്വത്തിൽ കൂദാശയും ഭംഗിയായിനടത്തി. സഭയുടെ പണി കഴിയുന്നതുവരെ ആരാധനക്കായി കത്തോലിക്കാ സഭയുടെ സെന്ററായ കരുണ ഇല്ലത്തിൽ നടത്തപ്പെട്ടു. നിർമാണത്തിന്റെ പൂർണ ചുമതല Sri. ഗോഡ്വിൻ സുന്ദറും ഫർണിച്ചർ, പാനെലിങ് വേലകൾ ശ്രീ, റോബിനും ഏറ്റെടുത്തു ഭംഗിയായി പൂർത്തീകരിച്ചു. ദേവാലയ പണിയുടെ എല്ലാം മേൽനോട്ടം ലെവിൻ കോശി അച്ചനും സെക്രട്ടറി എ. ആർ, മനോജ്ഉം ഏറ്റെടുത്തെങ്കിലും മറ്റു കമ്മിറ്റി അംഗങ്ങളായ അലക്സ് ചാണ്ടി, ജോൺ കെ എബ്രഹാം, വില്യം റോബർട്ട് ,ഐ. ജേക്കബ്, ശ്രീമതി ഹേമ ജോൺ, ശ്രീമതി. ഷിബി ആർബി, മുതലായവരുടെ പൂർണ സഹകരണവും ഉണ്ടായിരുന്നു. സാങ്കേതിക ഉപദേഷ്ട്ടാവായി പ്രൊഫ, ഡോ. നൈനാൻ കുരിയൻനും സഹകരിച്ചു.
എല്ലാറ്റിനും ഉപരിയായി ഓരോ സഭജനങ്ങളുടെ പ്രാത്ഥനയും സഹകരണവും സർവ ശക്തനായ ദൈവത്തിന്റെ ആശിർവാദവും ഈ ദേവാലയത്തിൻറ്റെ പണി അഞ്ചു മാസം കൊണ്ട് ഭംഗി ആയി പൂർത്തീകരിക്കുവാൻ സാധിച്ചു. ഈ നവീകരിക്കപ്പെട്ട ദേവാലയത്തിൻറ്റെ കൂദാശ അഭിവന്ദ്യ തോമസ് കെ. ഉമ്മൻ തിരുമേനിയും ബിഷപ്പ് തിമോത്തി രവീന്ദർ ടെയും കാർമികത്വത്തിൽ നടന്നു. ഈ അവസരത്തിൽ മറ്റു പട്ടക്കാരും അനേകം വിശിഷ്ടതിഥികളും സഭാജനങ്ങളും സന്നിഹിതരായിരുന്നു. കേവലം യാദ്രിശ്ചികമാണെങ്കിലും ഇവിടെ 1993 ൽ ആരംഭശിശ്രുഷനടത്തിയ തോമസ് കെ. ഉമ്മൻ അച്ചൻ മോഡറേറ്ററും ബിഷോപ്പുമായി കൂദാശനടത്തിയത് ഒരപൂർവ സംഭവമായി. ഈ അവസരത്തിൽ ദേവാലയത്തിൻറ്റെ ആരംഭത്തിൽ എല്ലാ കൈത്താങ്ങലുകളും ഉപദേശവും നൽകിയ സാം മാത്യു തിരുമേനിയുടെ നല്ല നേതൃത്വ്വതിനെ അനുസ്മരിക്കുന്നു. കൂടാതെ ഞങ്ങൾക്ക്താ ങ്ങുംതണലുമായി നിന്ന്, എല്ലാ പ്രതിസന്ധികളെയും തരണം ചെയുവാൻ വേണ്ട ശക്തിയും ഉപദേശവും തന്നു സംരക്ഷിച്ച അഭിവന്ദ്യ തോമസ് സാമുവേൽ തിരുമേനിയെയും വിശേഷാൽ ആദരിക്കുന്നു.
ഈ അനുഗ്രഹീത ദേവാലയത്തിന്റെ കൂദാശ കർമം നടന്ന അവസരത്തിൽ ഞങ്ങളിൽ നിന്ന് വേർപെട്ടു പോയ ഞങളുടെ പ്രിയപെട്ടവരായ ജുബിൻ ജേക്കബ്, ആമോസ് പോൾ, പ്രഭാകരൻ, ബെസ്സി തര്യൻ, തമ്പു തര്യൻ , മാത്യു ചെറിയാൻ, സി.ജി. തോമസ്, രാജമ്മ തോമസ്, എ, ടി. നൈനാൻ, സി. ഓ. ഉമ്മൻ, ജോളി വില്യം, സ്വപ്നിൽ പോൾ, പി. ടി. ജോർജ്, ലെഫ്റ്.ചാണ്ടി, സാറാമ്മ ചാണ്ടി, വിജയൻ എഡ്വേഡ് , ശ്രീമതി. സാലു കുരുവിള, മേരികുട്ടി ജോൺ, ഷീല ആൽബർട്ട്, ടി. ജെ. പോൾ, ടി. മാത്യൂസ്, ജോർജ് ചാക്കോ, ഐ. ജേക്കബ് മുതലായവരെ സ്മരിക്കുന്നു.
ഈ സഭയുടെ വളർച്ചക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാ വ്യക്തികളെയും വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചുപോന്നവരെയും ഓർക്കുന്നു, അഭിനന്ദിക്കുന്നു. കൂടാതെ ഒരു കോൺഗ്രിഗേഷന്റെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിച്ചുപോരുന്ന വിവിധ സംഘടനകളായ Choir, Sunday School, Women’s Fellowship, Senior Citizen’s Fellowship, Youth Fellowship എന്നിവയുടെ പ്രവർത്തനങ്ങൾ സ്ളാഘനീയമാണ്. ഇതിനു നേതൃത്വം കൊടുത്ത എല്ലാ വ്യക്തികളോടുമുള്ള സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.
റെവ. K. J. തോമസ് ഉം റെവ. ജെയിംസ് വില്യം അച്ചനും ആരാധനകളിൽ നമ്മെളെ പല അവസരങ്ങളിൽ സഹായിച്ചു.
സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി സഹകരിച്ചുപോന്ന സഭാ പ്രവർത്തകരായിരുന്നു രാജു, സോണി, ബിജു, അബെഹ്ദ്നഹോ, കുമാർ എന്നിവരെയും അഭിനന്ദിക്കുന്നു,
രജത ജൂബിലിയുടെ നിറവിൽ വിവിധ സംഭരംഭങ്ങൾ Rev. Dr. ജേക്കബ് ചാക്കോ (2017 മുതൽ) അച്ചൻറ്റെ നേതൃത്വത്തിൽ ഭംഗിആയി നടത്തി വരുന്നു.
25 വർഷകാലം നമ്മെ കാത്തു പരിപാലിച്ച ദൈവത്തിനു സ്തോത്രവും നന്ദിയും അർപ്പിക്കുന്നു. നമ്മുടെ മുന്പോട്ടുള്ള ഗമനത്തിൽ സർവശക്തനായ ദൈവത്തിൻറ്റെ അനുഗ്രഹവും ആശിർവാദവും നമ്മോടു എല്ലാവരോട്കൂടെയും ഈദേവാലയെത്തൊട്കൂടെയും ഇരിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
2021 ജൂലൈ മാസം മുതൽ Rev. Dr. സജീവ് സുഗു ജേക്കബ്,പത്നി ശ്രീമതി. പ്രിസ്റ്റി സജീവിനൊപ്പം ഇടവക ചുമതല നിർവഹിച്ചുവരുന്നു.
തയാറാക്കിയത് – A. T. Thomas and Jacob Samuel Modayil